ന്യൂ ഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് – ഇടതു സഖ്യം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സഖ്യം അംഗീകരിച്ചു. അതേസമയം, സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന് അംഗീകാരം നല്‍കിയിരുന്നു.
ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇടത് സഖ്യത്തില്‍ താത്പര്യം അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാന ഘടകം രാഹുല്‍ഗാന്ധിയെ നിലപാട് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് രാഹുല്‍ നിലപാട് എടുത്തിരുന്നു. ബിഹാറിലെ മോശം പ്രകടനം ബംഗാളില്‍ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്.