ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഏഴ് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു. വൈറസ് ബാധ മൂലം 17,36,331 പേര്‍ മരിച്ചു.
കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്. യുഎസില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയൊമ്പത് ലക്ഷം കടന്നു. 3,34,121 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുളളത് 2,84,705 പേരാണ്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.65 ശതമാനമായി.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,89,264 പേര്‍ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.