അബുദാബി: യുഎഇയില്‍ 1246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 1,97,124 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 1,72,984 പേരും രോഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു.
24 മണിക്കൂറിനിടെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 645 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,523 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയിട്ടുള്ളത്. നിലവില്‍ 23,495 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1.97 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.