ലഖ്നോ: രാസവള ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ വൈകിട്ടോടെ സംഭവം. ഉത്തര്‍പ്രദേശ് ഫുള്‍പൂരിലെ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോ- ഓപറേറ്റീവ് ലിമിറ്റഡ് (ഐഎഫ്എഫ്സിഒ) പ്ലാന്റിലാണ് അമോണിയ വാതകം ചോര്‍ന്ന് അപകടമുണ്ടായത്. അതേസമയം,വാതകച്ചോര്‍ച്ച നിയന്ത്രണവിധേയമാക്കി. ചോര്‍ച്ചയുണ്ടാവാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഖേദം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.