മസ്‌കത്ത്: ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സൗദിയ്ക്ക് പിന്നാലെ ഒമാനും അതിര്‍ത്തികള്‍ അടച്ചു. ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചിരിക്കുന്നത്.
നേരത്തെ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു. അതിവേഗ വൈറസ് വ്യാപനം തടയുന്നതിനും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയുമാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.