ന്യൂ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ (93) അന്തരിച്ചു. മൂത്രാശയത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് മോട്ടിലാല്‍ വോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെ നാള്‍ എഐസിസി ട്രഷററായും പ്രവര്‍ത്തിച്ചിരുന്നു.