ന്യഡല്‍ഹി: വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത പാത്രം കൊട്ടല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത് കര്‍ഷകര്‍. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജിത് സിംഗ് ദാലേവാല പറഞ്ഞു.
ഡിസംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെ ഹരിയാണയിലെ ടോള്‍ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങള്‍ കടത്തിവിടുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.
ഈമാസം 27നാണ് പ്രധാനമന്ത്രിയുടെ 2020ലെ അവസാനത്തെ മന്‍കി ബാത്ത് പരിപാടി നടക്കുക.
വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കാന്‍ വീടുകളില്‍ ഇരുന്ന് പാത്രവും കൈയ്യും കൊട്ടണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനമാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി അനുകരിക്കാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.