പഞ്ചാബ്: തര്‍ക്കത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്ഥിതി ചെയ്യുന്ന ബാലാജി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.
ഇന്നലെ രാത്രിയാണ് സംഭവം. രോഗികളില്‍ ഒരാളുടെ ബന്ധുവാണ് ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയത്. എട്ട് തവണയോളം ഇത് തുടര്‍ന്നു. ഫാര്‍മസി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പതിനഞ്ച് വാഹനങ്ങളും തകര്‍ന്നു. സിസിടിവില്‍ പതിഞ്ഞ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.