മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നയന്‍താര നായികയാകും. ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘പാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ നായകനാകുന്ന എന്ന് നേരത്തെ തന്നെ അല്‍ഫോന്‍സ് അറിയിച്ചിരുന്നു. ഇതാദ്യമായാണ് ഫഹദും നയൻതാരയും ഒരു ചിത്രത്തിൽ ഒരുമിക്കന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അല്‍ഫോണ്‍സ് പുറത്തുവിട്ടു. പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന ഓഡിയോ കാസറ്റാണ് പോസ്റ്ററിലുള്ളത്.
ചിത്രത്തിന്‍റെ നിര്‍മാണം യു.ജി.എം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. സിനിമയുടെ സംഗീതസംവിധാനം താന്‍ തന്നെയായിരിക്കുമെന്നാണ് സിനിമയുടെ പ്രഖ്യാപനവേളയില്‍ അല്‍ഫോന്‍സ് പറഞ്ഞിരുന്നത്.
ചിത്രത്തിന്‍റെ പോസ്റ്റര്‍ നായകന്‍ ഫഹദ് ഫാസിലുംപങ്കുവെച്ചിട്ടുണ്ട്. ‘യാതൊരു പുതുമയും ഇല്ലാത്ത അൽഫോന്‍സിന്‍റെ മൂന്നാമത്തെ മലയാള ചലച്ചിത്രം’ എന്ന തലക്കെട്ടോടെയാണ് ഫഹദ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചത്.
അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാമത്തെ ചിത്രമാണ് ‘പാട്ട്’. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.