ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം. പൂഞ്ചിലെ മാള്‍ടി സെക്ടറിലായിരുന്നു പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയും ഷെല്ലുകള്‍ വര്‍ഷിക്കുകയും ചെയ്തു.
അടുത്തിടെ പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നിരന്തരം അക്രമണം അഴിച്ചുവിടുന്നുണ്ട്.