ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗ ബാധിതരുടെ എണ്ണം ഏഴ് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 6,82,992 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,66,988 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു.
അമേരിക്കയില്‍ 1,95,988 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,75,92,885 ആയി ഉയര്‍ന്നു. 3,17,524 പേര്‍ മരിച്ചു. ഒരു കോടിയിലധികം പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു. രോഗമുക്തി നേടിയവരുടെ എണ്ണം 95 ലക്ഷം പിന്നിട്ടു.രാജ്യത്തെ രോഗമുക്തി നിരക്ക് 95.31 ശതമാനമാണ്. നിലവില്‍ രോഗം ബാധിച്ച് 3,22,366 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.24 ശതമാനമാണിത്.
ബ്രസീലില്‍ എഴുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,84,876 പേര്‍ മരിച്ചു. അറുപത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.