മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ ത്രില്ലർ ചിത്രമായിരുന്നു ഫോറൻസിക്. ചിത്ര० ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
ടൊവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രരത്തതിൽ കേന്ദ്ര കഥാപാത്രങ്ങളെ നടൻ വിക്രാന്ത് മസേയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നായകനായെത്തുന്നത്. മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്.
നായകൻ ഒഴികെ മറ്റ് താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. നവാഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് മലയാളത്തിൽ ചിത്രം സംവിധാനം ചെയ്തത്.