ചെന്നൈ: തമിഴ് നടി വിജെ ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍. ആറ് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളില്‍ നിന്ന് ചിത്രയ്ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.
ടിവിഷോയിലെ ചില രംഗങ്ങളെ ചൊല്ലി ഇരുവരും വാക്ക് തര്‍ക്കമുണ്ടായിരുന്നു. മരണം സംഭവിച്ച ദിവസവും തര്‍ക്കമുണ്ടായി എന്നാണ് പോലീസിന് ലഭിച്ച വിവരം. അതേസമയം, ഹേംനാഥിനെതിരെ ചിത്രയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 9ന് പുലര്‍ച്ചെ നസ്രത്ത്പേട്ടിലെ ഹോട്ടലിലാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.