തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാക്കാനാണ് നീക്കമെന്നാണ് സൂചന. ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് ഒവൈസി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2021 ഏപ്രിലിലാണ് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്. 25 സീറ്റുകളില്‍ കുറയാതെ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം സഖ്യത്തെക്കുറിച്ച് കമലിന്റെ പാര്‍ട്ടിയില്‍ നിന്നും എഐഎംഐഎമ്മില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടി സാന്നിധ്യമുറപ്പിച്ച എഐഎംഐഎം, ഗ്രേറ്റര്‍ ഹൈദരബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടി രണ്ടാമത്തെ കക്ഷിയായിരുന്നു. വരുന്ന ബംഗാള്‍ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്.
.