ഭോപ്പാല്‍: വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍. ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാല്‍ മോശമാകുന്നതെങ്ങനെ എ്‌നനായിരുന്നു എംപിയുടെ വാക്കുകള്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍ വച്ചായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം. ശൂദ്രരെന്ന് വിളിക്കുമ്പോള്‍ അവര്‍ക്ക് അത് മോശമായി തോന്നുന്നത് അവര്‍ക്ക് കാര്യം മനസിലാകാത്തത് കൊണ്ടാണെന്ന് പ്രഗ്യ പറഞ്ഞു.
സാമൂഹികമായ ഘടനയ്ക്കായാണ് പുരാതന മത ഗ്രന്ഥങ്ങളില്‍ ജാതിവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തതെന്നും അവര്‍ പറയുന്നു.
ഒരു ക്ഷത്രിയനെ ക്ഷത്രിയനെന്നാണ് വിളിക്കുന്നത്. അതുപോലെ ബ്രാഹ്മണനെ അങ്ങനെ വിളിച്ചാലും അത് മോശമായി തോന്നില്ല. വൈശ്യനെ അത്തരത്തില്‍ സംബോധന ചെയ്താല്‍ വൈശ്യനും അത് മോശമായി തോന്നില്ല. എന്നാല്‍ ഒരു ശൂദ്രനെ അങ്ങനെ വിളിക്കുകയാണെങ്കില്‍ അത് മോശമായി തോന്നും. ഇതിനുള്ള കാരണം എന്താണ്? അവര്‍ക്കത് മനസിലാകുന്നില്ല.’- പ്രഗ്യയുടെ വാക്കുകള്‍.