അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സാറാസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകൻ. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഇത്.
മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധിഖ്, വിജയ കുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തിൽ അന്നാ ബെന്നിനൊപ്പം അച്ഛൻ ബെന്നി പി നായരമ്പലവും അഭിനയിക്കുന്നുണ്ട്.