ധര്‍മപുരി: സേലം ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.