മുംബൈ: പ്രശസ്ത ബോളീവുഡ് നൃത്ത സംവിധായകന്‍ റെമോ ഡിസൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി, എബിസിഡി, എബിസിഡി 2, എ ഫ്‌ലയിംഗ് ജാട്ട് എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് റെമോ ഡിസൂസയാണ്. ഡാന്‍സ് പ്ലസ്, ഡാന്‍സ് ഇന്ത്യ ഡാന്‍സ്, ജലക് ദിഖ്‌ലാജ എന്നീ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും റെമോ ഡിസൂസ എത്തിയിരുന്നു.