ബംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ജാമ്യം അനുവദിച്ചത്. സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ തള്ളി.
സെപ്തംബര്‍ എട്ടാം തിയതിയാണ് സഞ്ജനയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരവധി ആളുകളെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പ്രലോഭിപ്പിച്ചെന്നും പാര്‍ട്ടികളില്‍ കഞ്ചാവ്, കൊക്കെയ്ന്‍, എംഡിഎംഎ ടാബ്‌ലെറ്റ്, എല്‍എസ്ഡി തുടങ്ങിയവ ഉപയോഗിച്ചതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.