ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 98 ലക്ഷത്തോടടുത്തു. മരണം 1.42 ലക്ഷമായി. കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിദിന മരണം അഞ്ഞൂറില്‍ താഴെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,521 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,725 പേര്‍ രോഗമുക്തി നേടി.
അതേസമയം, രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 15 കോടി കടന്നു. 9,22,959 സാമ്പിളുകളാണ് 24 മണിക്കൂറില്‍ പരിശോധിച്ചത്. പത്ത് ദിവസത്തിനിടെ ഒരു കോടി പരിശോധനകള്‍ നടത്തി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 3,72,293 ആയി. ആകെ രോഗികളുടെ 3.81 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94.74 ശതമാനമായി വര്‍ദ്ധിച്ചു. അതേസമയം, സിംഗുവിലെ കര്‍ഷക സമരത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിസിപിക്കും അഡീഷണല്‍ ഡിസിപിക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു.