ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സായ നീറ്റ് 2021 റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍. അധ്യാപകരും രക്ഷക്കര്‍ത്താക്കളും വിദ്യാര്‍ത്ഥികളുമായി വെര്‍ച്വല്‍ ആശയവിനിമയം നടത്തവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 2021 ലെ ജെഇഇ മെയിന്‍ പരീക്ഷ മൂന്നോ നാലോ തവണയായി നടത്താനുള്ള നിര്‍ദേശം പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. വരുന്ന അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിനായി ഒന്ന്/രണ്ട്/മൂന്ന്/നാല് തവണ ജെഇഇ മെയിന്‍ 2021 പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജെഇഇ പരീക്ഷയുടെ സിലബസ് മുന്‍ വര്‍ഷത്തേത് തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്ത ശേഷം നീറ്റ് 2021 പരീക്ഷയ്ക്കുള്ള തിിയതി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.