കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ചു. അഫ്ഗാന് മാധ്യമമായ എനികാസിന്റെ ജീവനക്കാരിയായ മലാല മൈവാന്ദ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ജലാലബാദിലായിരുന്നു സംഭവം.
ജോലിക്കായി കാറില്‍ പോകവെയാണ് മലാല മൈവാന്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. ഇവരുടെ ഡ്രൈവര്‍ മുഹമ്മദ് താഹിറും വെടിവയ്പില്‍ മരിച്ചു.
സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മലാല. കൊലയാളിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
അടുത്തയിടെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പൗരന്മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐ എസ് രംഗത്തെത്തിയിരുന്നു.