ചെന്നൈ: ഒരിടവേളക്ക് ശേഷം വിജയ് സേതുപതി – നയന്‍താര – വിഗ്നേഷ് ശിവന്‍ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്നു. കാതുവാക്കുള്ളെ രണ്ടു കാതല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടി സാമന്തയും നായികയാവുന്നുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചിത്രം കൊവിഡിനെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ വിഗ്നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.