കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഭട്ടാചാര്യയുടെ നില ഗുരുതരമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയിലാണ് ബുദ്ധദേവ് ഭട്ടാചാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും ചികിത്സയോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.