ന്യൂ ഡല്‍ഹി: ഝാര്‍ഖണ്ഡില്‍ യുവതിയെ 17 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ദുംകയിലെ മുഫസിലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ ചന്തയില്‍ നിന്ന് സാധനം വാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവിനെ ബന്ദിയാക്കി 35കാരിയായ യുവതിയെ 17 പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സന്താല്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുദര്‍ശന്‍ മന്‍ദാള്‍ പറഞ്ഞു. അക്രമികളില്‍ ഒരാളെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്നാണ് യുവതി പറഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണെന്നും ഡിഐജി പറഞ്ഞു.