തെന്നിന്ത്യന്‍ നടന്‍ ശരത്കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദില്‍ ചികിത്സയില്‍ കഴിയുകയാണ് നടന്‍. ശരത്കുമാറിന് രോഗലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വരലക്ഷ്മി ശരത്കുമാര്‍ വ്യക്തമാക്കി.