ന്യൂ ഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ ഇന്ത്യന്‍സൈന്യം വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പുല്‍വാമയിലെ ടിക്കന്‍ മേഖലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഒരു ഗ്രാമീണന് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.