ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കൊച്ചിയില്‍ പെട്രോളിന് 83.99 രൂപയും ഡീസല്‍ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപ കടന്നു. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്.