ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഏഴ് പേര്‍ അറസ്റ്റില്‍. ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. സീതാപൂറിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് 8 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.