ഒമാനിൽ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനംഎടുത്തുകളയാനൊരുങ്ങി ഒമാൻ .
ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി മനാമ ഡയലോഗിൽ സംസാരിക്കവേ പറഞ്ഞു.
രാജ്യത്തിന്‍റെ സമ്പദ്ഘടന തുറന്നുനൽകാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴിൽ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്സിഡികൾ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്കരണ നടപടികൾക്കും പദ്ധതിയുണ്ടെന്ന് അൽ ബുസൈദി പറഞ്ഞു.