ഇന്ത്യയില്‍ കോവിഡ് വാക്സീന്‍ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ കമ്പനി. അനുമതിയ്ക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ ഇന്ത്യക്ക് അപേക്ഷ നൽകി. ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.
ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സീനുകൾക്കാണ് സാധാരണ അനുമതി നൽകാറുള്ളത്. ഫൈസര്‍ വാക്സീന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറിന്റെ വാക്സീൻ അടിയന്തരമായി ഉപയോഗിക്കാൻ ആദ്യം അനുമതി നൽകിയത് ബ്രിട്ടനാണ്. ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.