കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ചെക്ക്പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.