കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പശ്ചിമ ബംഗാളിലെ പാസ്ചിം ബര്‍ദ്ധമാന്‍ ജില്ലയിലാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മില്‍ ബോംബേറും ഉണ്ടായി.
നിരവധി പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. നിരവധി വീടുകളും കൊള്ളയടിക്കപ്പെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു.
തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തുവെന്ന് ബിജെപി ആരോപിച്ചു. പശ്ചിമ ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിപീല് ഘോഷ് ആരോപിച്ചു.