ബംഗളൂരു: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലക്ക് ഉടന്‍ മോചനമില്ല. ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള ശശികലയുടെ അപേക്ഷ ജയില്‍ അധികൃതര്‍ തള്ളി. ശിക്ഷാ കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്നുമാണ് ശശികലയുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്.
സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗളൂരു പ്രത്യേക കോടതിയില്‍ ശശികല അടയ്ക്കുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ നാലു വര്‍ഷത്തെ തടവിനാണ് ശശികലയെ ശിക്ഷിച്ചിരുന്നത്.
നിലവില്‍ ബംഗളൂരപരപ്പന അഗ്രഹാര ജയിലിലാണ് എ.ഐ.എ.ഡി.എം.കെ നേതാവായ വി കെ ശശികല കഴിയുന്നത്. ഇനി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ശശികലയ്ക്ക് പുറത്തിറങ്ങാന്‍ കഴിയൂ.