ക്രിസ്തുമസിന് പള്ളിലേക്ക് പോകുന്ന ഹിന്ദുക്കളെ തല്ലിച്ചതയ്ക്കുമെന്ന ബജ്‌റംഗ്ദള്‍ അസാം നേതാക്കളുടെ ഭീഷണിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.
ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഷില്ലോങ്ങിലെ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരൊറ്റ ഹിന്ദുവിനേയും അനുവദിക്കില്ലെന്നായിരുന്നു ബജ്‌റംഗ്ദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥിന്റെ വിവാദ പ്രസ്താവന.
ക്രിസ്തുമസിന് പള്ളിയിലേക്ക് പോകുന്ന ഹിന്ദുക്കളെ തല്ലാന്‍ കുറുവടികളുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുമെന്ന് സൂചന നല്‍കിക്കൊണ്ടായിരുന്നു നേതാവിന്റെ ഭീഷണി. ‘ഡിസംബര്‍ 26ന് രാജ്യത്തെ പ്രധാനപത്രങ്ങളുടെയെല്ലാം തലക്കെട്ട് എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം. ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ മര്‍ദ്ദനം അഴിച്ചുവിട്ടു എന്നൊക്കെയായിരിക്കും. മാധ്യമങ്ങള്‍ നമ്മളെ ഗുണ്ടകള്‍ എന്നു വിളിക്കും. പക്ഷേ ഞങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ല. ഹിന്ദുക്കള്‍ ക്രിസ്തുമസിന് പള്ളിയില്‍പ്പോയി ആഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ ഞങ്ങള്‍ അനുവദിക്കില്ല’.എന്നാണ് മിഥുന്‍ നാഥിന്റെ ഭീഷണി പ്രസംഗം