കാന്‍ബറ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു. തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നടരാജനും രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയ ചഹലുമാണ് വിജയശില്പികള്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ആരോണ്‍ ഫിഞ്ചും (35) ഡാര്‍സി ഷോര്‍ട്ടും (34) മികച്ചൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി പുറത്തെടുത്തുവെങ്കിലും ചഹല്‍ ഫിഞ്ചിനെ പുറത്താക്കുകായിരുന്നു. അധികം വൈകാതെ സ്മിത്തിനെ(12) ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. മികച്ചൊരു ക്യാച്ചിലൂടെ സഞ്ജു സാംസണ് ആണ് താരത്തെ പുറത്താക്കിയത്. ചഹലിന് തന്നെയായിരുന്നു രണ്ടാം വിക്കറ്റും.
മാക്സ് വെല്ലിനെ വീഴ്ത്തി നടരാജന്‍ തന്റെ ആദ്യ ട്വിന്റി-20 വിക്കറ്റ് നേടി. പിന്നാലെ ഷോര്‍ട്ടിനെയും നടരാജന്‍ മടക്കി. ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയായിരുന്ന മോയിസസ് ഹെന്റിക്സിനെ (30) ചഹാര്‍ വീഴ്ത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ഇന്ത്യയ്ക്കായി നടരാജനും യുവേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം നേടി. ദീപക് ചഹാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 40 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 51 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.
പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 161-ല്‍ എത്തിച്ചത്. 23 പന്തുകള്‍ നേരിട്ട ജഡേജ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 44 റണ്‍സുമായി പുറത്താകാതെ നിന്നു.
രാഹുല്‍ നല്‍കിയ മികച്ച തുടക്കം മധ്യനിരയ്ക്ക് മുതലാക്കാന്‍ സാധിക്കാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മലയാളി താരം സഞ്ജു സാംസണാണ് മധ്യനിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്.
തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജുവിനെ 12-ാം ഓവറിലെ ആദ്യ പന്തില്‍ മോയസ് ഹെന്റിക്വസ് മടക്കുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒന്ന് വീതം സിക്‌സും ഫോറുമടക്കം 23 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ (1) നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് ധവാന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു.
വൈകാതെ ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. പിന്നീടെത്തിയ മനീഷ് പാണ്ഡെ നിലയുറപ്പിക്കാന്‍ പാടുപെട്ടു. എട്ടു പന്തുകള്‍ നേരിട്ട പാണ്ഡെ രണ്ടു റണ്‍സുമായി സാംപയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
അര്‍ധ സെഞ്ചുറി നേടിയ രാഹുലിനെ മടക്കി 14-ാം ഓവറില്‍ ഹെന്റിക്വസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ മത്സരത്തിലെ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ ഒരു സിക്‌സര്‍ സഹിതം 16 റണ്‍സ് മാത്രമാണ് പാണ്ഡ്യയ്ക്ക് നേടാനായത്.
അവസാനങ്ങളില്‍ രവീന്ദ്ര ജഡേജ പുറത്തെടുത്ത പ്രകടനാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ദീപക് ചാഹര്‍ (0) ജഡേജയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.
ഹെന്റിക്വെസിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ആഡം സാംപ, സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.