വാഷിങ്ടണ്‍: കുടിയേറ്റ വിസകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. തൊഴിലടിസ്ഥാനമാക്കി അനുവദിച്ചിരുന്ന കുടിയേറ്റ വിസകള്‍ക്ക് പകരം കുടുംബാടിസ്ഥാനത്തിലായിരിക്കും ഇനി മുതല്‍ വിസ അനുവദിക്കുന്നത്.
എച്ച്-1 ബി തൊഴില്‍ വിസ വഴി യുഎസിലെത്തി കൊല്ലങ്ങളോളം ഗ്രീന്‍ കാര്‍ഡ് കാത്ത് കഴിയേണ്ടി വരുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസമാണ് ഫെയര്‍നെസ് ഫോര്‍ ഹൈ സ്‌കില്‍ഡ് ആക്ടിന്റെ സെനറ്റ് അംഗീകാരം. യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയ്ക്കായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
2019 ജൂലായ് പത്തിന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ഈ ആക്ടിന് അംഗീകാരം നല്‍കിയിരുന്നു. ഏഴ് ശതമാനം മാത്രമായിരുന്ന വിസ അനുമതി ഇതോടെ പതിനഞ്ച് ശതമാനമായി ഉയര്‍ന്നിരുന്നു. ചൈനയില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ചിരുന്ന വിസയിലെ കുറവും ഇതോടെ ഒഴിവാകും.