മലയാളത്തില്‍ സൂപ്പർ ഹിറ്റായ ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു. മറ്റൊരു ത്രില്ലര്‍ ചിത്രവുമായി അഞ്ചാം പാതിര ടീം എത്തുന്നുമെന്ന് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ത്രില്ലര്‍ ബോയ്‌സ് വീണ്ടുമെത്തുകയാണ്. മറ്റൊരു ത്രില്ലിങ് അനുഭവത്തിനായി ദൈവം സന്നദ്ധനാണ്. ചിലപ്പോള്‍ അവസാനം ഒരു തുടക്കം മാത്രമായിരുന്നിരിക്കാം’, കുഞ്ചാക്കോ ബോബന്‍ കുറിച്ചു. ‘അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക്’ എന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ്.ചിത്രത്തിൻറെ സന്തോഷ० പങ്കുവെച്ച് കുഞ്ചാക്കോ ബോബനു० രംഗത്തെത്തിയിട്ടുണ്ട്.
മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അഞ്ചാം പാതിര നിര്‍മ്മിച്ചത് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും മാനുവല്‍ മൂവി മേക്കേര്‍സും ചേര്‍ന്നായിരുന്നു.
‘