ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 95,71,559 ആയി. 540 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,188 ആയി ഉയര്‍ന്നു.
90,16,289 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. അതേസമയം, രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കോവിഡ് വിഷയവുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷി യോഗം വിളിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തേക്കും. കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ യോഗത്തില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ.
എല്ലാ ഇന്ത്യക്കാര്‍ക്കും എന്ന് സൗജന്യ വാക്സിന്‍ ലഭിക്കുമെന്ന് ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു