അബുദാബി: യുഎഇയില്‍ 1,317 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 172,751 ആയി. ഇവരില്‍ 157,035 പേരാണ് ഇതിനോടകം രോഗമുക്തരായത്.
ചികിത്സയിലായിരുന്ന 655 പേര്‍ ഇന്ന് രോഗമുക്തരായി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് അഞ്ച് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 585 ആയി.
132,380 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.
നിലവില്‍ 15,131 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.69 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.