മുംബൈ: മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്ന് ശിവസേന. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും പാര്‍ട്ടി മുഖപത്രമായ ‘സാമ്‌ന’യില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ ആവശ്യം.
അതിനാല്‍ പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
അതേസമയം, ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബിജെപി ആരോപണത്തെയും മുഖപത്രം വിമര്‍ശിക്കുന്നുണ്ട്. മുസ്ലിം കുട്ടികള്‍ക്കായി ബാങ്കുവിളി മല്‍സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈ-സൗത്ത് വിഭാഗ് പ്രമുഖ് (ഡിവിഷന്‍ ഹെഡ്) പാണ്ഡുരംഗ് സക്പാല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.