കോലാര്‍: കര്‍ണാടക മുന്‍മന്ത്രിയും നമ്മ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വര്‍തൂര്‍ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചു. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കോലാറില്‍വച്ച് നംബര്‍ 25ന് കാണാതായ പ്രകാശിനെ, കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് സംഘം വിട്ടയച്ചത്. 30 കോടി രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നതെന്നും പരാതിയിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.