പെണ്‍ഭ്രൂണഹത്യ പ്രമേയമാക്കി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ ചിത്രീകരിച്ച ചിത്രം ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. പുതുമുങ്ങളെ അണിനിരത്തി രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ച മലയാള ചിത്രം സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതമായ ഷോജി സെബാസ്റ്റ്യനാണ് സംവിധാനം ചെയ്തത്. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ പ്രമേയം.
സിനിമയ്ക്ക് വേണ്ടി കൃത്രിമമായിട്ടൊന്നും തങ്ങള്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നും ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായതെന്നും സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ പറഞ്ഞു. പൂര്‍ണ്ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ചിത്രത്തില്‍ ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെയും അണിനിരത്തിയിരുന്നു. ഷോജി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.