അലോപ്പതി ഡോക്ടർമാർ ഡിസ०ബർ 11 ന് രാജ്യവ്യാപകമായി പണിമുടക്കു०. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കിയതിലാണ് പ്രതിഷേധം. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റികളുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് തീരുമാനം
.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. കോവിഡ് ചികിൽസയ്ക്കും അത്യാഹിത വിഭാഗത്തിനും മുടക്കുണ്ടാകില്ല.