ന്യൂഡല്‍ഹി: കൊവിഡ് ബാധിതരായി വീടുകളില്‍ ചികിത്സ തുടരുന്ന രോഗികളുടെ വീടിന് പുറത്ത് നോട്ടീസ് പതിപ്പിക്കുന്ന നടപടിക്കെതിരെ വിമര്‍ശമനവുമായി സുപ്രീംകോടതി. വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്നത് അവരെ തൊട്ടുകൂടാത്തവരായി ചിത്രീകരിക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടികാട്ടി.
എന്നാല്‍ വീട്ടില്‍ വരുന്നവര്‍ക്ക് കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക മാത്രമാണ് നോട്ടീസ് പതിക്കുന്നതിലൂടെ ഉദ്ധേശിക്കുന്നതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. നോട്ടീസ് പതിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുവിച്ചതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
നോട്ടീസ് പതിക്കുന്നത് നിര്‍ത്തലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം അറിയിച്ചു.