റിയാദ്: സൗദി അറേബ്യയിൽ 232 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,360 ആയി.
രോഗം ബാധിച്ച് രാജ്യത്ത് വിവിധയിടങ്ങളിലായി 12 പേർ മരിച്ചു. ആകെ മരണസംഖ്യ 5896 ആണ്. മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു
393 പേർ രോഗമുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.8 ശതമാനമായി.
അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.