െഎതിഹാസികമായ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു . ഓസ്കാർ ജേതാവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത് . ‘ തെർട്ടീൻ ലിവ്സ് ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് .
ജൂൺ 23നാണ് ഫുട്ബോൾ താരങ്ങളായ 12 കുട്ടികളും കോച്ചും തായ്‌ലൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിയത്. ഇവരെ രക്ഷിക്കാൻ ആയിരക്കണക്കിന് രക്ഷാപ്രവർത്തകർക്കൊപ്പം പ്രാർത്ഥനകളോടെ ലോകം മുഴുവനും ഉണ്ടായിരുന്നു.
ഇടുങ്ങിയ വഴികൾ നിറഞ്ഞ ഗുഹയിലൂടെ എട്ട്ദിവസത്തെ കഠിന പ്രയത്നത്തിലൂടെ ജൂലൈ 10 ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്.
ചിത്രീകരണം അടുത്തവർഷം മാർച്ചിൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ആരംഭിക്കും. 96 ലക്ഷം ഡോളർ ആണ് നിർമാണച്ചെലവ്