ദുബായ്: മിന സായിദ് ടവേഴ്‌സ് പൊളിച്ചതിന് ശേഷം പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.
മിന സായിദ് പ്രദേശം തുറന്നതായി അബുദാബി മീഡിയ ഓഫീസ് ശനിയാഴ്ച ട്വീറ്റ് ചെയ്തു. മിന സായിദ് പുനർവികസന പദ്ധതിയിക്ക് കീഴിലുള്ള കടകളും വിപണികളും തുടർന്നും പ്രവർത്തിക്കുമെന്ന് മാധ്യമ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് തലസ്ഥാനത്തെ മിന സായിദ് പ്രദേശത്തെ നാല്, 165 മീറ്റർ ഉയരമുള്ള ടവറുകൾ അടങ്ങിയ മിന പ്ലാസയുടെ 144 നിലകൾ 10 സെക്കൻഡിനുള്ളിൽ വിജയകരമായി തകർത്തത്.