ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ ഗോസ്വാമിക്ക് അംഗത്വം നല്കി.
കൂച്ച്ബിഹാറില്‍ നിന്നുള്ള ബിജെപി എംപി നിഷിത് പ്രമാണിക്കൊപ്പമാണ് ഗോസ്വാമി ഡല്‍ഹിയിലെത്തിയത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി ഗോസ്വാമി ചര്‍ച്ച നടത്തിയെന്നു നിതീഷ് പ്രമാണിക് അറിയിച്ചു.
1998-ല്‍ മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാണു മിഹിര്‍ ഗോസ്വാമി.