ബാഹുബലി’ക്കു പിന്നാലെ എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’.
രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനും മലയാളത്തില്‍ നിന്ന് മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ അതിഥിവേഷങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .
എന്നാല്‍ മറിച്ച് രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളുടെ ശബ്ദസാന്നിദ്ധ്യമായിരിക്കും ആമിറും ലാലും അടക്കമുള്ള താരങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.
ഹിന്ദിയില്‍ നിന്ന് ആമിര്‍ ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ ശിവരാജ് കുമാര്‍, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിങ്ങനെയാണ് ചിത്രത്തില്‍ ശബ്ദം നല്‍കുന്ന താരങ്ങളുടെ പേരുവിവരം പുറത്തുവരുന്നത്.
അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.കോവിഡ് കാരണം മാസങ്ങളോളം മുടങ്ങിക്കിടന്ന ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആദ്യമാണ് പുനരാരംഭിച്ചത്.